Search This Blog

Friday, August 20, 2010

ജ്യോതിര്‍ഗമയ


നാലുച്ചുറ്റിനും കാണുന്ന കാഴ്ചകള്‍ ജീവിക്കാനുള്ള ആസക്തിയെ കെടുത്തിക്കളയുന്നു എന്നെഴുതിയാല്‍ ഒരായിരം സംവത്സരങ്ങള്‍ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാവണമേ എന്ന് ഹൃദയ വിളക്കില്‍ എഴുതിരി നാളം തെളിച്ചു ജപിക്കുന്ന നിന്‍റെ മിഴികള്‍ തുളുംബുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ വരികള്‍....

ഇന്നലെ രാത്രിയില്‍ നിലവിളികളോടെ ഒരമ്മ വിളിച്ചിരുന്നു.
"എല്ലാ തിന്മകളിലും ജീവിക്കുന്ന ഒരു ഭര്‍ത്താവിന്‍റെ കൂടെ ഞാന്‍ എങ്ങനെ ജീവിക്കും" എന്ന് നൊന്തു പറഞ്ഞുകൊണ്ട്.
നിദ്രാ വിവശമായ ഒരു പാതിരാവിനെയും പിന്നിട്ടു പകല്‍ വെളിച്ചത്തിലേയ്ക്കു മിഴി തുറന്ന എന്നെ കാത്തിരുന്നത്എന്തൊക്കെ ആയിരുന്നു! . അന്‍പതിനായിരത്തില്‍ കൂടുതല്‍ മാസ ശമ്പളം വാങ്ങുന്ന ഒരാള്‍. സന്തോഷങ്ങള്‍ മാത്രം വിളംബിക്കിട്ടിയ വാഴ്വിന്റെ ഊട്ടുമേശ. മനസ്സ് കൊതിക്കുന്നതൊക്കെ വിരല്‍ തുമ്പിലും വിളിപ്പാടകളെയും. എന്നിട്ടും ഈ മനുഷ്യരൊക്കെ ഇങ്ങനെ ഹൃദയത്തിന്‍റെ നനുത്ത തൂവലുകള്‍ക്കടിയില്‍ ക്രൌര്യ നഖങ്ങള്‍ ഒളിപ്പിച്ചുവക്കുന്നത് എന്തുകൊണ്ട്?

പ്രസവിച്ചവര്‍ക്കെല്ലാം അമ്മയുടെ മുഖമില്ലാത്തത് എന്തേയെന്ന പൊള്ളിക്കുന്ന ചിന്ത അമ്മയുടെ കണ്ണീര്‍ ചരടുകളെ ഭേദിച്ച് പൊരി വെയിലത്തേക്ക് നടന്നകന്ന ഒരാളുടെ അനാഥ സായാഹ്നങ്ങളെ ചുടു കാറ്റായി വന്നു പോതിഞ്ഞിട്ടുണ്ട്. ദൈവത്തിനു ഒരേ സമയം എല്ലായിടത്തും എത്താന്‍ ആവാത്തത് കൊണ്ട് അവന്‍ ഭൂമിയില്‍ അമ്മമാരെ ജനിപ്പിച്ചു എന്ന് വര്‍ണ അക്ഷരങ്ങളില്‍ ചുവരില്‍ എഴുതി വച്ചിരുന്നത് ഇന്നയാള്‍ കീറിക്കളയും. രാക്ഷസ ജന്മങ്ങളെ കൊണ്ട് നിറയുകയാണ് ദൈവരാജ്യത്തിന്റെ ബീജങ്ങളെ ഗര്‍ഭം ധരിച്ച ഭൂമി. Yeats ന്‍റെ കവിത പോലെ, "the best lack all conviction while the worst are full of intense passions". ക്രിസ്തുവിന്‍റെ രണ്ടാം വരവ് എന്തായാലും വൈകും അച്ചാ എന്ന്, അലഞ്ഞു നടക്കുന്ന ജോസഫ്‌ ചേട്ടന്‍ ഇന്നലെയും സങ്കടപ്പെട്ടു. പിറവിയെടുക്കാന്‍ രാക്ഷസ രൂപികള്‍ നിഴലുകളായി ബെതല്‍ഹെമിലേക്ക് ഇഴഞ്ഞു തുടങ്ങിയിട്ടുണ്ടെന്ന് കവി പറഞ്ഞത് വെറുതെയല്ല.
സ്നേഹം അറ്റുപോയ ഇടങ്ങള്‍ എങ്ങനെ അനന്തര തലമുറകള്‍ക്ക് സംസ്കാരം പകര്‍ന്നു നല്‍കും? മനസ്സില്‍ ഇരുട്ട് നിറഞ്ഞവര്‍ എങ്ങനെ അനാദിയായ ഗുരു പരമ്പരകളിലെ കണ്ണികള്‍ ആയി മാറും?

സുകൃതം നിറഞ്ഞൊഴുകുന്ന ആയിരം സൂര്യതേജസ്സുള്ള എന്‍റെ ഗുരുക്കളുടെ പാദാരവിന്ദങ്ങളില്‍ മുഖം ചേര്‍ത്ത് ഞാനൊന്ന് ഉറക്കെ കരഞ്ഞോട്ടെ.........

5 comments:

  1. That is as romantic as a poem and as cathartic as a searing philosophy. If only all teachers could hear this lament from a student who is one of the most brilliant yet humble students I hadthe privilege of teaching...I become a grateful 'student'before him. Acha light up our lives so that we are given the insight to respect our students and cut brilliant diamonds out of the seemingly rough rocks.Let me as a techer prayerfully remember that the future is in my hands..

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. How can't we be optimistic acha?Amidst these evils can't we search for a smiling face or a helping hand?Be there always to give answer to our most puzzling questions...as Frost once said,EARTH IS THE RIGHT PLACE TO LOVE.Let's believe so

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. its sounds touching............

    ReplyDelete